പൊന്നാനി: നിർമാണോദ്ഘാടനം രാഷ്ട്രീയ പ്രത്യാരോപണങ്ങളിൽ തട്ടിത്തടഞ്ഞെങ്കിലും പൊന്നാനിയിലെ അമൃത് പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തികൾക്ക് തുടക്കം. പഞ്ചായത്ത് തലങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള ജൽ ജീവൻ പദ്ധതിക്ക് പുറമെ നഗരസഭകളിൽ ശുദ്ധജല വിതരണം യഥേഷ്ടം നടത്തുന്നതിനായി പൊന്നാനി നഗരസഭയിൽ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ പെപ്പിടലാണ് ആരംഭിച്ചത്. നഗരസഭയിലെ 44ാം വാർഡിലാണ് പ്രവൃത്തിക്ക് തുടക്കമായത്.
കടവനാട് മേഖലയിലും തീരദേശ മേഖലയിലുമായി 13 വാർഡുകളിലാണ് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നത്. നാല് മാസത്തിനകം പൂർത്തീകരിക്കും. 21 കോടി രൂപയാണ് പദ്ധതി ചെലവ്. 5000 ഓളം വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകും. വേനലിൽ ക്ഷാമം രൂക്ഷമാകുന്ന തീരദേശ മേഖലയിലാണ് പദ്ധതി ഏറെ ഗുണകരമാവുക. വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി 34 കിലോമീറ്ററിൽ പുതിയ ജലവിതരണ ശൃംഖലയും സ്ഥാപിക്കും. തൃക്കാവിലെ ടാങ്കിൽ നിന്നാണ് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുക. ഗാർഹിക കണക്ഷൻ സൗജന്യമായി നൽകും. ബി.പി.എൽ കുടുംബങ്ങൾക്ക് 30,000 ലിറ്റർ വെള്ളം സൗജന്യമായി നൽകും.
ഗാർഹിക കണക്ഷൻ പ്രവൃത്തി പൂർത്തികരിക്കുന്ന മുറക്ക് റോഡിൽ പൈപ്പിടൽ നടക്കും. സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന ഉപഭോക്താക്കൾ മാസക്കരം മാത്രമേ അടക്കേണ്ടി വരൂ. അമൃത് പദ്ധതിക്കൊപ്പം ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.