ജില്ല അതിർത്തിയായ കാപ്പിരിക്കാടുണ്ടായ കടൽക്ഷോഭം

അടങ്ങാതെ കടൽക്കലി

പൊന്നാനി: പൊന്നാനി താലൂക്കിൽ ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭം തിങ്കളാഴ്ച രൂക്ഷമായി. പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. അമ്പതിലധികം വീടുകളിലേക്ക് വെള്ളം കയറി.നിരവധി ചെറു റോഡുകൾ വെള്ളത്തിൽ മുങ്ങി. പൊന്നാനി മുറിഞ്ഞഴി, മരക്കടവ്, അലിയാർ പള്ളി, മുറിഞ്ഞഴി, ഹിളർ പള്ളി പരിസരം, മൈലാഞ്ചിക്കാട്, വെളിയങ്കോട് തണ്ണിത്തുറ, പത്ത് മുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.

വീടുകൾക്കുള്ളിലേക്ക് മണലും വെള്ളവും അടിച്ചു കയറിയതിനാൽ താമസിക്കാൻ കഴിയാതെയായി. മുക്കാടി-മരക്കടവ് റോഡ് അടക്കമുള്ള റോഡുകളും വെള്ളത്തിൽ മുങ്ങി. കടൽ വെള്ളം ഇരച്ചുകയറുന്നതിന് പുറമെ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. തീരത്തെ മിക്ക വീടുകളും വെള്ളക്കെട്ടിലാണ് തീരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.

കടൽഭിത്തി ഇല്ലാത്തത് മൂലം നിരവധി വീടുകളും തെങ്ങുകളും കടലാക്രമണത്തിൽ നഷ്ടമായി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവർ ഉപേക്ഷിച്ച തീരദേശ മേഖലയിലെ വീടുകൾ പൂർണമായും കടലെടുത്തു. ഇപ്പോൾ തീരദേശ റോഡും കടന്ന് എതിർവശത്തെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറുന്നത്. വീടുകൾ പൂർണമായി തകർന്നതിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ അത്യാവശ്യ അവശ്യവസ്തുക്കളുമായി ബന്ധു വീടുകളിലേക്ക് താമസം മാറി.

വെളിയങ്കോട് പത്ത് മുറിയിൽ തോട് കടലെടുത്തു

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് പ​ത്ത്മു​റി​യി​ൽ തോ​ട് ക​ട​ലെ​ടു​ത്തു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ക​ട​ലി​ൽ​നി​ന്ന് 250 മീ​റ്റ​ർ അ​ക​ലെ​യു​ള്ള തോ​ടാ​ണ് മ​ണ്ണ് മൂ​ടി​യ​ത്. വെ​ളി​യ​ങ്കോ​ട് പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം പൊ​ന്നാ​നി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന തോ​ടാ​ണി​ത്.

ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ലാ​ണ് തി​ര​മാ​ല​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ മ​ണ​ൽ തോ​ട് മൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലും ക​ട​ലി​ൽ നി​ന്നു​ള്ള മ​ണ​ൽ വ​ന്ന് മൂ​ടി മ​ണ​ൽ​ക്കൂ​ന രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ള​വും മ​ണ​ലും ക​യ​റി താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​തി​ൽ നി​ര​വ​ധി​പേ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ന്‍റെ ശ​ക്തി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.