മേലാറ്റൂരിൽ യു.ഡി.എഫ് നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം നൽകിയപ്പോൾ
മേലാറ്റൂർ: പെരിന്തൽമണ്ണയിലെ ആശുപത്രികളിലെയും മറ്റു സ്ഥാപനങ്ങളിലെയും ജീവനക്കാരുെട ലോക്ഡൗൺ കാലത്തെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ബസ് ഒാടിത്തുടങ്ങി. രാവിലെ നിലമ്പൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്കും വൈകുന്നേരം തിരിച്ചുമാണ് സർവിസ്.
രാവിലെ 6.10ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന ബസ് 6.30ന് പൂക്കോട്ടുംപാടം, കാളികാവ്- 6.50, കരുവാരകുണ്ട്- 7.05, മേലാറ്റൂർ-7.25, ശേഷം 7.50ന് പെരിന്തൽമണ്ണയിൽ എത്തും.
വൈകീട്ട് 5.10ന് പെരിന്തൽമണ്ണയിൽനിന്ന് ആരംഭിച്ച് 5.35ന് മേലാറ്റൂർ, കരുവാരകുണ്ട്- 5.55, കാളികാവ്- 6.10, പൂക്കോട്ടുംപാടം-6.30, നിലമ്പൂർ- 6.50 എന്നീ രീതിയിലാണ് സമയക്രമം. കന്നി ഒാട്ടവുമായി രാവിലെ മേലാറ്റൂരിലെത്തിയ ബസിന് യു.ഡി.എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി. യാത്രക്കാർക്കും ജീവനക്കാർക്കും മിഠായി വിതരണം ചെയ്തു.
യു.ഡി.എഫ് നേതാക്കളായ ബി. മുസമ്മിൽ ഖാൻ, ആൽപറ്റ അബ്ദുൽ ലത്തീഫ്, പി.ബി. ശിവദാസൻ, സി.യു. അബ്ദുസമദ്, ജീവനക്കാരുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എക്ക് നിവേദനം നൽകിയ പുഷ്പലത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.