കേ​ന്ദ്ര കി​ഴ​ങ്ങ് ഗ​വേ​ഷ​ണ സ്ഥാ​പ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​ധു​ര​ക്കി​ഴ​ങ്ങ് വ​ള്ളി ഡോ. ​പി.​കെ. അ​ബ്ദു​ൽ ജ​ബ്ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ​ശി​ധ​ര​ൻ അ​രി​യ​ല്ലൂ​രി​നും ഗ​ൾ​ഫ് എ​യ​ർ മു​ൻ എ​ച്ച്.​ആ​ർ ഓ​ഫി​സ​ർ കി​ഴ​ക്ക​നി​യ​ക​ത്ത് അ​ബ്ദു​ല്ല ന​ഹ​ക്കും കൈ​മാ​റു​ന്നു

കാർഷിക സംസ്കാരം വളർത്താൻ ഡോ. അബ്ദുൽ ജബ്ബാറിന്റെ പോരാട്ടം

പ​ര​പ്പ​ന​ങ്ങാ​ടി: യു​വ​ത​ല​മു​റ​യെ ഡി​ജി​റ്റ​ൽ കൗ​തു​ക​ത്തി​ൽ​നി​ന്ന് മ​ണ്ണി​ലി​റ​ക്കാ​ൻ പൊ​രു​തു​ക​യാ​ണ് കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സ്‌​റ്റ​ൻ​ഷ​ൻ സ​യ​ന്റി​സ്റ്റാ​യ ഇ​ദ്ദേ​ഹം മു​ൻ കൃ​ഷി ഓ​ഫി​സ​റെ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​വെ​ച്ച പോ​രാ​ട്ടം ഇ​പ്പോ​ഴും നി​ർ​ത്തി​യി​ട്ടി​ല്ല. എ​ല്ലാ വേ​ദി​ക​ളി​ലും വി​ത്തു​ക​ളും ചെ​ടി​ക​ളും വ​ള്ളി​ക​ളും കി​ഴ​ങ്ങു​ക​ളു​മാ​യി ഓ​ടി​യെ​ത്തു​ന്ന ഇ​ദ്ദേ​ഹം, ആ​വ​ശ്യ​മാ​യ ചെ​ടി​ക​ളും കി​ഴ​ങ്ങു​ക​ളും വ​ള്ളി​ക​ളും സ്വ​ന്തം തു​ക ന​ൽ​കി എ​ത്ര വേ​ണ​മെ​ങ്കി​ലും അ​യ​ച്ചു​കൊ​ടു​ക്കും. തൊ​ഴി​ലാ​ളി​ക​ളെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള​വ​രെ മ​ണ്ണി​ലി​റ​ക്കാ​ൻ 2004ൽ ​കൃ​ഷി ഓ​ഫി​സ​റാ​യി​രി​ക്കെ സ്ഥാ​പി​ച്ച സ​ൺ​ഡേ ഫാ​മി​ങ് മൂ​വ്മെൻറ് വേ​രു​പി​ടി​ച്ചു.

ഒാ​യി​സ്ക എ​ന്ന അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ​യും മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലു​ട​നീ​ളം കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഡോ. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ വി​യ​ർ​പ്പൊ​ഴു​ക്കി. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 15 വ​ർ​ഷ​മാ​യി ശാ​സ്ത്ര​ജ്ഞ​നാ​യ ഇ​ദ്ദേ​ഹം 16 വ​ർ​ഷം കൃ​ഷി വ​കു​പ്പി​ലും പ്ലാ​ന്റ് ക്വാ​റ​ന്റൈ​ൻ ഓ​ഫി​സ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മി​ക​ച്ച കൃ​ഷി ഓ​ഫി​സ​ർ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി. വ​ട്ടം​കു​ള​ത്ത് രൂ​പം ന​ൽ​കി​യ സ​ൺ‌​ഡേ ഫാ​മി​ങ് മൂ​വ്മെൻറ് അ​ഭ്യ​സ്ത​വി​ദ്യ​രി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​നം പൊ​തു​സ​മൂ​ഹ​ത്തി​ൽ കൂ​ടി പ​ക​രാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. വി​ത്തു സു​ര​ക്ഷ​ക്ക് ആ​യു​ധ​ശേ​ഖ​ര​ങ്ങ​ളേ​ക്കാ​ൾ ക​രു​ത്തു​ണ്ടെ​ന്ന് ഡോ. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Dr. Abdul Jabbar's struggle to cultivate agricultural culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.