കാഞ്ഞിരമ്പാടത്ത് അജ്ഞാതജീവി കടിച്ചുകൊന്ന താറാവ് ഫാമിൽ മഞ്ഞളാരി വിപിൻ

പൂക്കോട്ടുംപാടത്ത് 70ലധികം താറാവുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു

പൂക്കോട്ടുംപാടം: യുവകർഷക​ൻെറ താറാവുകളെ അജ്ഞാതജീവി കടിച്ചുകൊന്നു. കാഞ്ഞിരമ്പാടം മഞ്ഞളാരി വിപി​ൻെറ ഫാമിലെ 70ലധികം താറാവുകളെയാണ് കൊന്നിട്ടത്. ശനിയാഴ്ച പുലർച്ചയാണ് കാട്ടുപൂച്ചയോട് സാമ്യമുള്ള ജീവി വലപൊട്ടിച്ച് ഇവയെ കൊന്നത്. ശബ്​ദംകേട്ട്​ ഫാമിൽ വന്നുനോക്കിയ വിപിൻ താറാവുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്.

ഒമാനിൽ ജോലിയുണ്ടായിരുന്ന ഇദ്ദേഹം ജോലി നഷ്​ടപ്പെട്ടതോടെയാണ് സ്വയംതൊഴിൽ എന്നരീതിയിൽ താറാവ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇതിനായി കുട്ടനാട്ടിൽനിന്ന് 200 താറാവു കുഞ്ഞുങ്ങളെ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. കൃഷിയിൽനിന്ന് ആദായം കിട്ടിത്തുടങ്ങിയിരിക്കെയാണ് ഈ സംഭവം. നിലമ്പൂർ മേഖലയിൽ താറാവുകൃഷിക്ക് സർക്കാർ ആനുകൂല്യങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്തത് താറാവ് കൃഷിക്ക് തിരിച്ചടിയാണ്.

അമ്മയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തി​ൻെറ ഏക ആശ്രയമായിരുന്നു ഇത്​. പ്രതീക്ഷ കൈവിടാതെ ഇനിയും പുതിയ കൂട് നിർമിച്ച്​ താറാവുകളെ വളർത്തണമെന്നുതന്നെയാണ് വിപി​ൻെറ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.