വീട്ടമ്മയെ തെരുവ് നായ ആക്രമിച്ച സംഭവം: നഗരസഭ സെക്രട്ടറി നേരിട്ട് ഹാജരാവണമെന്ന് ജില്ല നോട്ടീസ്

നിലമ്പൂർ: നിലമ്പൂരിൽ വീട്ടമ്മയെ തെരുവ് നായ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിലമ്പൂർ നഗരസഭ സെക്രട്ടറിക്ക് നോട്ടീസ്. ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറികൂടിയായ സബ് ജഡ്ജ് കെ. നൗഷാദലിക്ക് മുമ്പാകെ ഹാജരാവാനാണ് നോട്ടീസ്. ഈ മാസം 15 ന് രാവിലെ 10 ന് ജഡ്ജ് മുമ്പാകെ നേരിട്ട് ഹാജരാവണം.

ജി.എൽ.വി കെ. അജേഷ് നൽകിയ റിപ്പോർട്ടിലാണ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം മുക്കട്ടയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ 53 കാരിയായ വീട്ടമ്മയെ തെരുവ് നായ് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു. കൈയിലും, മുഖത്തും കൺപുരികത്തിലും കടിയേറ്റ വീട്ടമ്മ കോഴിക്കോട് സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി വിദ‍്യാർഥികൾ ഉൾപ്പടെ നിരവധി പേർക്കും വളർത്തുമൃഗങ്ങൾക്കും തെരുവ് നായക്കളുടെ കടിയേറ്റിരുന്നു. നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ലീഗൽ അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - stray dog attack: issue notice to Municipal Secretary to appear in person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.