രാത്രിയാത്ര നിരോധനം: നാടുകാണി ചുരത്തിൽ ചരക്ക് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

നിലമ്പൂർ: നാടുകാണി ചുരത്തിലെ രാത്രിയാത്ര നിരോധനത്തെ തുടർന്ന് ചരക്ക് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാടി‍െൻറ നാടുകാണി, കേരളത്തി‍െൻറ വഴിക്കടവ് ആനമറി ഭാഗങ്ങളിൽ ചരക്ക് വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുകയാണ്​.

ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത്​ ഈ മാസം എട്ടിനാണ്​ രാത്രി എട്ടു മണി മുതൽ രാവിലെ ആറു വരെ ചുരം വഴി ഗതാഗതം നിരോധിച്ചത്​.

ഇതോടെ ചുരത്തി‍െൻറ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിർത്തിയിടാൻ തുടങ്ങി​. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറി ജീവനക്കാരാണ്​ ഇതിലുള്ളത്​. ഇവർക്ക്​ പ്രാഥമികാവശ്യങ്ങൾക്കും മറ്റും സൗകര‍്യങ്ങളില്ല. പ്രദേശങ്ങളിലെ ചായക്കടകളിൽ കോവിഡ്​ നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ്​ ഇവർ ഇടപഴകുന്നതെന്ന്​ പരാതിയുണ്ട്​. ഇതിൽ പ്രദേശവാസികൾ​ ആശങ്കയിലാണ്​.

അതിർത്തി ചെക്ക്പോസ്​റ്റുകളിൽ ഡ‍്യൂട്ടിയിലുള്ള പൊലീസുകാർക്കും രോഗഭീഷണിയുണ്ട്. വഴിക്കടവ്, നിലമ്പൂർ സ്​റ്റേഷനുകളിലെ 27 പൊലീസുകാരെ പരിശോധിച്ചതിൽ 18 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്.

മൈസൂർ, ഗുണ്ടൽപേട്ട്, കെ.ആർ. നഗർ, തൃക്കളാമ്പി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ് കൂടുതൽ ലോറികളിൽ പച്ചക്കറിയും മറ്റു സാധനങ്ങളും കയറ്റുന്നത്. രാത്രിയാത്ര നിരോധനം മൂലം വൈകിയാണ് ഇവർ മാർക്കറ്റിൽ എത്തുന്നത്. അതിനാൽ മടക്കയാത്രയിലും ചുരത്തിൽ കുടുങ്ങുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.