ചരിത്രോത്സവം

വേങ്ങര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ചരിത്രോത്സവത്തിന്റെ തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം കൊളപ്പുറം നവകേരള വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ നിർവഹിച്ചു. താലൂക്ക് പ്രസിഡന്‍റ്​ റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല അസി. പ്രഫസർ ഡോ. കെ. ബാബുരാജൻ വിഷയാവതരണം നടത്തി. കെ. ദാസൻ, നാസർ മലയിൽ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ സ്വാഗതവും എം. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു. താലൂക്കിലെ എല്ലാ ലൈബ്രറികൾക്കുകീഴിലും സംഘടിപ്പിക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.