മലപ്പുറം: ഏറനാട് കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വി.ഡി. സവർക്കറെ ഒഴിവാക്കിയതിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവി തേലത്ത് . 1970ൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാറാണ് സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചത്. സവർക്കറെ അപമാനിച്ചവർക്കെതിരെ അധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരിച്ചു മലപ്പുറം: ബി.ജെ.പി ജില്ല കമ്മിറ്റി മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി. രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി. ഉണ്ണി, ജില്ല മീഡിയ കൺവീനർ മഠത്തിൽ രവി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് വിജയകുമാർ കാടാമ്പുഴ, അമ്പാളി പത്മകുമാർ, കെ.വി. വിനോദ്, ഷിബു അനന്തായൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.