താനൂർ (മലപ്പുറം): ചെറിയമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി. അബ്ദുൽ സലാം പാർട്ടി വിട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സി. അബ്ദുൽസലാം പറഞ്ഞു. 30 വർഷമായി മുസ്ലിം ലീഗിൽ പ്രവർത്തിക്കുന്ന അബ്ദുൽ സലാം രണ്ടുതവണ ജനപ്രതിനിധിയായിരുന്നു.
2015 മുതൽ 2019 വരെ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. താനൂർ നിയോജക മണ്ഡലം എം.എൽ.എ വി. അബ്ദുറഹിമാെൻറ വികസന പ്രവർത്തനങ്ങളോട് ഏറെ താൽപര്യം കാണിച്ചതിനാൽ മുസ്ലിംലീഗിനകത്തു നിന്നും പലതവണ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പാർട്ടി പരിപാടികളിൽനിന്ന് മാറ്റിനിർത്തി അവഗണിച്ചതോടെയാണ് താൻ ലീഗ് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.