MP റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ മതിൽ കെട്ടാൻ നീക്കം

റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ മതിൽ കെട്ടാൻ നീക്കം എടപ്പാൾ: മണ്ണിട്ട് നികത്താൻ ശ്രമിച്ചതിനെ തുടർന്ന്​ റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ മതിൽ കെട്ടാൻ ശ്രമം. വട്ടംകുളം പഞ്ചായത്ത്​ 14ാം വാർഡിലെ കണ്ണാശുപത്രി-എരുവപ്രകുന്ന് റോഡിലെ 30 സെന്‍റ്​ സ്ഥലമാണ്​ സ്വകാര്യ വ്യക്തി തരം മാറ്റുന്നത്. ലോഡ്കണക്കിന് മണ്ണ്​ ഇവിടെ തള്ളിയതോടെ നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഘടിച്ചെത്തി കൊടി നാട്ടിയിരുന്നു. ഇതോടെ തഹസിൽദാർ സ്റ്റോപ് മെമോ നൽകുകയും വയൽ പൂർവസ്ഥിതിയിലാക്കാൻ നിർദേശിക്കുകയും ചെയ്യുകയായിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ലോഡുകണക്കിന് കല്ല് ഇറക്കിയത്. പരാതിയെ തുടർന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, പൊന്നാനി അഡീഷനൽ തഹസിൽദാർ സുരേഷ് എന്നിവർ ഉടമയുമായി ബന്ധപ്പെട്ട് ജോലികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും വീണ്ടും നിർമാണം നടത്തിയാൽ കേസെടുക്കുമെന്ന്​ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചങ്ങരംകുളം എസ്.ഐ ഖാലിദ് സ്ഥലത്തെത്തി പരിശോധനയും നടത്തി. മതിൽ കെട്ടാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും. Photo: MP EDPL വയലിൽ മതിൽ കെട്ടാൻ ഇറക്കിയ കല്ല്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.