MP സ്വതന്ത്ര കർഷക സംഘം ജില്ല പഠന ക്യാമ്പ് മാറഞ്ചേരിയിൽ

സ്വതന്ത്ര കർഷക സംഘം ജില്ല പഠന ക്യാമ്പ് മാറഞ്ചേരിയിൽ മാറഞ്ചേരി: സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന കാർഷിക പഠന ക്യാമ്പ് ശനിയാഴ്ച മാറഞ്ചേരി കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.കെ. സെയ്തലവി ഹാജി പതാക ഉയർത്തും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. റിട്ട. അഗ്രികൾചറൽ ജോയന്റ് ഡയറക്ടർ വി.എസ്. ജോയ്, സി. ശ്യാംസുന്ദർ, ലുക്​മാൻ അരീക്കോട്​ തുടങ്ങിയവർ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ പി.പി. യൂസഫലി, ജനറൽ സെക്രട്ടറി കെ.കെ. നഹ, മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ റഷീദ്, ജില്ല വൈസ് പ്രസിഡന്റ് ടി.പി. ഹൈദരലി, കോഓഡിനേറ്റർ ഷംസു എരമംഗലം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.