തിരൂരങ്ങാടി: കോവിഡ് 19 സമൂഹ വ്യാപന ഭീഷണി നിലനിൽക്കെ നിരത്തുകളിൽ ഇറങ്ങുന്ന ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷക്കായി വാഹനങ്ങളിൽ ഡ്രൈവർ കാബിൻ വേർതിരിവ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷ, ടാക്സി, കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിന് വേര്‍തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
ഡ്രൈവര്‍ കാബിന് അക്രലിക്ക് ഷീറ്റ് കൊണ്ട് വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് തിരൂരങ്ങാടി ജോയൻറ് ആര്.ടി.ഒ പി.എ. ദിനേശ് ബാബു അറിയിച്ചു. വാഹനങ്ങൾക്ക് ലോക്ഡൗൺ ഇളവുകൾ അനുവദിച്ച സമയത്തും, ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെത്തുന്ന ഓട്ടോകൾക്കും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഡ്രൈവർ കാബിൻ വേർതിരിച്ച് കൊടുത്തിരുന്നു. ഇവർക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തും ബോധവത്കരണവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.