കോട്ടക്കൽ: ആരാധകര്‍ക്ക് ആവേശം പകരാന്‍ മിനി ലോകകപ്പ് ഫുട്ബാള്‍ മത്സരവുമായി കോട്ടൂര്‍ എ.കെ.എം സ്പോര്‍ട്സ് അക്കാദമി. 32 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ജഴ്സി അണിഞ്ഞ് 352 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു മാസം നീളുന്ന മാമാങ്കത്തില്‍ 64 മത്സരങ്ങളാണ് നടക്കുന്നത്.
കോട്ടൂര്‍ എ.കെ.എം സ്കൂള്‍ മൈതാനത്താണ് മത്സരങ്ങള്‍. ഖത്തര്‍ ഫിഫ ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ എ.കെ.എം ലോകകപ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച കോട്ടക്കല്‍ ടൗണില്‍ വിളംബര റാലി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 26ന് മന്ത്രി വി. അബ്ദുറഹ്മാന് മത്സരം ഉദ്ഘാടനം ചെയ്യും.
ലോകകപ്പ് മാതൃകയില്‍ ഫിക്ചര്‍ അനുസരിച്ചാണ് മത്സരങ്ങള്‍. വാർത്തസമ്മേളനത്തിൽ വാര്‍ഡ് കൗണ്‍സിലര്‍ എം.സി. മുഹമ്മദ് ഹനീഫ, കെ. സുധീഷ് കുമാര്‍, പ്രധാനാധ്യാപകന് ബഷീര്‍ കുരുണിയന്, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, പി. ഷമീര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.