സൗമ്യ

പൊലീസിൽ നിന്ന്​ പടിയിറങ്ങി; സൗമ്യ ഇനി കുരുന്നുകൾക്ക്​ അറിവ്​ പകരും

മേലാറ്റൂർ: അഞ്ചര​ വർഷം കാക്കിയണിഞ്ഞ്​ പൊതുജനങ്ങളെ സേവിച്ച സൗമ്യ ഇനി കുരുന്നുകൾക്ക്​ അറിവി​െൻറ വെളിച്ചം പകർന്നുനൽകും. മേലാറ്റൂർ പൊലീസ് സ്​റ്റേഷനിലെ സി.പി.ഒ മണ്ണാർക്കാട് കുമരംപുത്തൂർ വട്ടമ്പലം സ്വദേശി ആഴ്​വാഞ്ചേരി വീട്ടിൽ സൗമ്യയാണ്​ പൊലീസിൽ നിന്ന്​ വിടുതൽ വാങ്ങി അധ്യാപികയായി ചാർജെടുത്തത്​.

വ്യാഴാഴ്​ച മുതൽ പാലക്കാട്​ ജില്ലയിലെ തൃത്താല നെയ്യൂർ ജി.ബി.എൽ.പി സ്​കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2016 ജനുവരിയിൽ പൊലീസിൽ ചേർന്ന സൗമ്യ മൂന്ന്​ വർഷം മേലാറ്റൂർ സ്​റ്റേഷനിലും രണ്ടര​ വർഷങ്ങളിലായി അട്ടപ്പാടി, പെരിന്തൽമണ്ണ, നാട്ടുകൽ സ്​റ്റേഷനുകളിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

ചെറുപ്പം മുതലേ അധ്യാപികയാകാനായിരുന്നു ആഗ്രഹമെന്നും പൊലീസിൽ അപ്രതീക്ഷിതമായി എത്തിയതാണെന്നും സൗമ്യ പറഞ്ഞു. ചെത്തല്ലൂരിലെ ആക്കപ്പറമ്പിൽ കൃഷ്ണൻ കുട്ടി^വത്സല ദമ്പതികളുടെ രണ്ടാമത്തെ മകളാണ്​. മണ്ണാർക്കാട് കെ.എസ്​.ഇ.ബി ഓവർസിയർ പ്രകാശാണ്​ ഭർത്താവ്​. വിദ്യാർഥികളായ അവനിക, അഭിനന്ദ് എന്നിവർ മക്കളാണ്​. 

Tags:    
News Summary - Resigned from police; Soumya will teach childrens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.