Posted On
date_range Updated On
date_range ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ: അനധികൃതവയൽ നികത്തൽ തകൃതി
മേലാറ്റൂർ: തെരഞ്ഞെടുപ്പിെൻറ മറവിൽ അനധികൃതമായി മണ്ണിട്ട് വയൽ നികത്തുകയായിരുന്ന ലോറി മേലാറ്റൂർ പൊലീസ് പിടിച്ചെടുത്തു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് വേങ്ങൂർ രണ്ടാം മൈൽ മദ്റസപടിയിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 40ഒാളം സെൻറിൽ പകുതിയിലേറെ ഭാഗമാണ് നികത്തിയത്.
ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ പരിശോധന നടക്കില്ലെന്ന ധൈര്യത്തിലാണ് വൻതോതിൽ വയൽ നികത്തൽ. രേഖകളില്ലാതെയാണ് വയൽ നികത്തലെന്നും കേസ് ആർ.ഡി.ഒക്ക് കൈമാറിയതായും മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. ജിതേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.