മേലാറ്റൂർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ ടീം
Posted On
date_range Updated On
date_range ഉപജില്ല കലോത്സവം: മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാർ
മേലാറ്റൂർ: ഉപജില്ല കലോത്സവത്തിൽ മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി (ജനറൽ) വിഭാഗങ്ങളിൽ ഓവറോൾ നേടിയാണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. സമാപന സമ്മേളനം എ.ഇ.ഒ പ്രതിനിധി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി ഉമ്മർ പാലഞ്ചേരി ഉമ്മർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.വി. വിനോദ്, മാനേജർ മേലാറ്റൂർ പത്മനാഭൻ, മേലാറ്റൂർ സി.ഐ ഷാരോൺ, പ്രധാനാധ്യാപകൻ സുഗുണ പ്രകാശ്, അനൂപ്, കെ.എം. ഷാനവാസ്, ജയേഷ്, കെ.ടി. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.