ടാ​റി​ങ് ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​ർ​ന്ന റോ​ഡ്

കോടികൾ മുടക്കി നവീകരിച്ച റോഡ് രണ്ടു ദിവസത്തിനുള്ളിൽ പൊളിഞ്ഞു

മേ​ലാ​റ്റൂ​ർ: പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ര​ണ്ടു ദി​വ​സ​ത്തി​ന​കം റോ​ഡി​ന്റെ ടാ​റി​ങ് അ​ട​ർ​ന്നു നീ​ങ്ങി. കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ത്തി​യ വേ​ങ്ങൂ​ർ കാ​ഞ്ഞി​രം പാ​റ - കു​ണ്ട​ടി റോ​ഡാ​ണ് പൊ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പ​ണി തു​ട​ങ്ങി​യ മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​റൂ​ട്ടി​ൽ ഏ​ക​ദേ​ശം നാ​ല് കി​ലോ​മീ​റ്റ​റാ​ണ് പ്ര​വൃ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ൺ സ​ട​ക് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട​ര കോ​ടി​ക്ക് മു​ക​ളി​ൽ വ​രു​ന്ന തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ​ണി ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ റോ​ഡ് പൊ​ളി​ഞ്ഞു. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ചു മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യു​ള്ള ഓ​വു​പ​ല​ത്തി​നും മ​റ്റും കേ​ടു​പാ​ടു​ക​ളു​മു​ണ്ടാ​യ​താ​യും പ​രാ​തി​യു​ണ്ട്.

പ​ണി​യി​ലെ അ​ശാ​സ്ത്രീ​യ​ത​യും അ​ഴി​മ​തി​യും കാ​ര​ണ​മാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ, പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ശി​വ​ദാ​സ​ൻ കു​ന്ന​ത്ത് എ​ന്നി​വ​ർ ക​ല​ക്ട​ർ, വി​ജി​ല​ൻ​സ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Tags:    
News Summary - renovated road, collapsed within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.