me mn തൃക്കലങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് നാടിന് സമർപ്പിച്ചു

me mn തൃക്കലങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് നാടിന് സമർപ്പിച്ചു മഞ്ചേരി: തൃക്കലങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് റവന്യൂ മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. കോൺഫറൻസ് ഹാൾ, റെക്കോഡ് റൂം, ഫ്രണ്ട് ഓഫിസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ശൗചാലയം, റാമ്പ് സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്​. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിൽ അംഗമായിരുന്ന തൃക്കലങ്ങോട്ടെ അർജുൻ ജയരാജിന് മന്ത്രി ഉപഹാരം നൽകി. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ, കലക്ടർ വി.ആർ. പ്രേംകുമാർ, മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ, തൃക്കലങ്ങോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്‍റ്​ കെ. ജയപ്രകാശ് ബാബു, സ്ഥിരസമിതി അധ്യക്ഷ ഷിഫാന ബഷീർ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഹസ്കർ ആമയൂർ, വാർഡ് അംഗം അജിത കലങ്ങോടിപറമ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കുട്ട്യാപ്പു, ഇ. അബ്ദു, ഇ.എ. സലാം, ബഷീർ മരത്താണി തുടങ്ങിയവർ സംസാരിച്ചു. me tkd villlage ofc : തൃക്കലങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.