ലോ​ക​ക​പ്പ് ആ​ഘോ​ഷ​മാ​ക്കാം, അ​പ​ക​ട​ര​ഹി​ത​മാ​യി

മഞ്ചേരി: ഫുട്ബാൾ ലോകകപ്പ് ആരവങ്ങൾക്കായി കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി അപകടങ്ങൾ സംഭവിക്കുന്നത് തടയാൻ ബോധവത്കരണവുമായി വൈദ്യുതി വകുപ്പ്. മഞ്ചേരി സൗത്ത് സബ് ഡിവിഷൻ നടത്തുന്ന സുരക്ഷ ബോധവത്കരണ വാഹന പ്രചാരണത്തിന് തുടക്കമായി. അസി. എക്‌സി. എൻജിനീയർ സി. ബൈജു ഫ്ലാഗ്ഓഫ് ചെയ്തു. ഇഷ്ടതാരങ്ങളുടെ വമ്പന്‍ ഹോര്‍ഡിങ്ങുകൾ, പതാകകള്‍, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ച് ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടയിൽ അപകടങ്ങളും സംഭവിക്കുന്നു. ഇത് തടയാനാണ് വകുപ്പ് ബോധവത്കരണം നടത്തുന്നത്.

മഞ്ചേരി സൗത്ത്, നോർത്ത് സെക്ഷനുകളിലും, ചൊവ്വാഴ്ച തൃക്കലങ്ങോട്, ആനക്കയം സെക്ഷനുകളിലും വാഹന പര്യടനം നടത്തും. വൈദ്യുതി ഭവൻ പരിസരത്ത് നടന്ന പരിപാടിയിൽ അസി. എൻജിനീയർമാരായ പി. ഷാജി, സി.കെ. മീര, വി. രാഘവൻ, സബ് എൻജിനീയർ പി.ജി. സുജിത്ത്, സി. സജീഷ് കുമാർ, കെ.പി. അൻസാർ, പി. സൈഫുല്ല, കെ.എ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.