കിഴക്കുംപറമ്പ് ഗവ.എൽ.പി. സ്കൂളിലെ വായന പക്ഷാചരണ പരിപാടികൾ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു

കഥകൾ പറഞ്ഞും കവിതകളുണ്ടാക്കിയും വായനയുടെ ഉത്സവം തുടങ്ങി

മഞ്ചേരി: ചിന്തിപ്പിക്കുന്ന കഥകൾ കേട്ടും കുട്ടികൾ സ്വയമുണ്ടാക്കി ചൊല്ലിയ വരികൾ ചേർത്ത് കവിതകൾ രൂപപ്പെടുത്തിയും വായനയുടെ ഉത്സവത്തിന് തുടക്കമായി. കിഴക്കുംപറമ്പ് ഗവ. എൽ.പി. സ്കൂളിൽ വായന പക്ഷാചരണ പരിപാടികൾ കുട്ടികൾക്ക് അക്ഷരാർഥത്തിൽ വായനയുടെ ഉത്സവമായി. ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായിച്ചിരിക്കേണ്ട വിവിധ ദേശങ്ങളിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

പി.ടി.എ. പ്രസിഡണ്ട് ഓളിക്കൽ ഹനീഫ അധ്യക്ഷത വഹിച്ചു. കെ. അബ്ദു മാസ്റ്റർ, ഒ.കെ ഷിബു, കെ.പി. ഹിന, കെ.പി. സിറാജ്, സി.പി. റസിൻ, സി.ടി. സഹാൻ, പി. അഷ്മിൽ എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് ബഷീർ, സ്മിത ചാക്കോ, അരുൺ അരവിന്ദ് എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സുഭാഷ് ബാബു സ്വാഗതവും ജേക്കബ് ജോർജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - vayanadinam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.