ശിവൻ
Posted On
date_range Updated On
date_range കഞ്ചാവ് കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
മഞ്ചേരി: കഞ്ചാവ് കടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശിക്ക് അഞ്ചു വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മധുര തിരുമംകുളം പാറപ്പെട്ടി സിക്കാഊറണി ശിവനെയാണ് (52) മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കണം. 2017 മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലോടെ കൊളത്തൂര്‍ പൊലീസാണ് എം.ഇ.എസ് കോളജ് പരിസരത്തുള്ള കുരിശുപള്ളിക്ക് സമീപത്തു വെച്ച് പ്രതിയെ പിടികൂടിയത്. വില്‍പ്പനക്കായുള്ള 5.9 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.