മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത് കെയറിലേക്ക് സമാഹരിച്ച
തുക സ്കൂൾ പ്രിൻസിപ്പൽ പി. യഹ്കൂബ് ‘മാധ്യമം’ മലപ്പുറം ബ്യൂറോ ഇൻ ചാർജ് ഐ. സമീലിന് കൈമാറുന്നു
മാധ്യമം ഹെൽത്ത് കെയറിന് കൈത്താങ്ങായി മുബാറക് ഇംഗ്ലീഷ് സ്കൂൾ
മഞ്ചേരി: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂളിന്റെ കൈത്താങ്ങ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 2,12,274 രൂപയാണ് സമാഹരിച്ചത്. സ്കൂൾ വാർഷിക സമ്മേളനത്തിൽ പ്രിൻസിപ്പൽ പി. യഹ്കൂബ്, സ്കൂൾ ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരിൽനിന്ന് ‘മാധ്യമം’ മലപ്പുറം ബ്യൂറോ ഇൻചാർജ് ഐ. സമീൽ തുക ഏറ്റുവാങ്ങി. ജീവകാരുണ്യ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, പ്രഭാഷകൻ പി.എം.എ. ഗഫൂർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. നജ്മൽ ബാബു, വാർഡ് കൗൺസിലർ പി. റഹീം, സ്കൂൾ മാനേജർ നസ്റുദ്ദീൻ ആലുങ്ങൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.വി. മുഹമ്മദ്, എസ്.എം.സി സെക്രട്ടറി ഹൈദർ കോട്ടയിൽ, അമീൻ കാരകുന്ന്, ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ കെ. സലിം എന്നിവർ സംബന്ധിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഐനാൻ മുബഷിർ, ഇഹാൻ ആദം, ആയിഷ റസ, ആയിഷ സബീർ, അഹ്ലം അബ്ദുൽ നാസർ, മെസ്വിൻ മുഹമ്മദ്, അഫ്ഷിൻ അഹമ്മദ്, ഷാൻസ് റഹ്മാൻ, അലെൻ മൊയ്തീൻ കുരിക്കൾ, ലീന മറിയം, മുഹമ്മദ് അസ്വിൻ, ടി.വി. റയാൻ റിയാദ്, സി.എ. ഫാത്തിമ സന എന്നിവർക്കും ക്ലാസ് മെന്റർ ടി. റുബീന എന്നിവർക്കും ഉപഹാരം നൽകി. സ്വാലിഹ് പ്രാർഥനയും വൈസ് പ്രിൻസിപ്പൽ സി. അനീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.