മെഡിക്കൽ കോളജ് കോൺക്രീറ്റ് ടാങ്കിൽ കൊതുകുകൾ പെരുകുന്നു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് ടാ​ങ്കി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്നു. പ​ഴ​യ ബ്ലോ​ക്കി​ന് അ​ടു​ത്ത് ന​ട​പ്പാ​ല​ത്തി​ന് താ​ഴെ​യാ​ണ് ടാ​ങ്ക് നി​ർ​മി​ച്ച​ത്.

പു​തി​യ റെ​സി​ഡ​ൻ​സ് ക്വാ​ർ​ട്ടേ​ഴ്സ്​ നി​ർ​മാ​ണ​ത്തി​ന്​ വെ​ള്ളം ശേ​ഖ​രി​ച്ച് വെ​ക്കാ​നാ​ണ് ടാ​ങ്ക് നി​ർ​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. മ​ഴ പെ​യ്ത​തോ​ടെ ടാ​ങ്കി​ൽ വെ​ള്ളം നി​റ​ഞ്ഞു. കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ ഇ​തി​ൽ​നി​ന്ന് വെ​ള്ളം എ​ടു​ക്കാ​റി​ല്ല.

ഇ​തോ​ടെ കൊ​തു​കു​ക​ൾ പെ​രു​കു​ക​യും ചെ​യ്തു. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് നി​റം മാ​റി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ട് പേ​ർ​ക്ക് ​െഡ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - Mosquitoes breed in the medical college concrete tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.