Posted On
date_range Updated On
date_range മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 25 ജീവനക്കാർക്ക് കോവിഡ്
മഞ്ചേരി: മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ 25 ജീവനക്കാർ കോവിഡ് ബാധിച്ച് ചികിത്സയിൽ. ദിനേന ശരാശരി അഞ്ച് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവരിൽ ചിലർ ആശുപത്രിയിലാണ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്കുള്ള സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്.
കോവിഡ് രോഗികൾ കുറഞ്ഞതിനെ തുടർന്ന് കോവിഡ് ബ്രിഗേഡിൽ പിരിച്ചുവിട്ട ജീവനക്കാർക്ക് പകരം നിയമനം നടത്തിയിട്ടില്ല.
കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. കോവിഡ് ചികിത്സക്ക് ഒരുക്കിയ 104 കിടക്കകൾ കഴിഞ്ഞ ദിവസം മുതൽ 142 ആക്കി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.