Posted On
date_range Updated On
date_range കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; കേസ് വിചാരണക്കായി അഡീഷനല്‍ സെഷൻസിലേക്ക് മാറ്റി
മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്ന് ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ച കേസ് വിചാരണക്ക് വേണ്ടി മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ജില്ല സെഷൻസ് കോടതിയിൽ നിന്ന് മാറ്റിയതെന്നാണ് വിവരം.
2023 മേയ് 13ന് അര്‍ധരാത്രിയാണ് കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒമ്പത് പ്രതികളിൽ എട്ട് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ സർക്കാർ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.