മഞ്ചേരി: മുക്കുപണ്ടം വിൽപന നടത്തി നഗരത്തിലെ ജ്വല്ലറിയിൽനിന്ന് ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്ത്രം ധരിച്ചെത്തിയ മധ്യവയസ്കരായ രണ്ടുേപർ നാല് പവെൻറ മൂന്ന് വളകൾ നൽകി.
ജീവനക്കാർ ഉരച്ചുനോക്കിയെങ്കിലും സ്വർണമാണെന്ന് ധരിച്ച് ജ്വല്ലറി ഉടമ ഒരു ലക്ഷത്തിലധികം രൂപ നല്‍കുകയായിരുന്നു. പണം വാങ്ങിയ ഉടൻ തട്ടിപ്പുകാര്‍ സ്ഥലം വിട്ടു.
പിന്നീട് നടത്തിയ പരിശോധനയിലാണ് പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. തട്ടിപ്പുകാർ കടയിൽ നൽകിയ മേൽവിലാസവും മൊബൈൽ നമ്പറും വ്യാജമാണ്. ഇവരുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉടമ മഞ്ചേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.