നിർമാണ പ്രവൃത്തി നിലച്ച മഞ്ചേരി കച്ചേരിപ്പടിയിലെ കോടതി സമുച്ചയം
മഞ്ചേരി: നിർമാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാതെ മഞ്ചേരി കോടതി കെട്ടിട സമുച്ചയം. ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതീകരണം, ചുറ്റുമതില്‍ നിര്‍മാണം, പെയിൻറിങ്, പ്രവേശന കവാടം, നിലം ടൈൽ വിരിക്കൽ, മുറ്റം ഒരുക്കൽ, തുടങ്ങിയ ജോലികളൊന്നും നടന്നിട്ടില്ല.
കെട്ടിടത്തിൽ അഗ്നിരക്ഷാ മാർഗങ്ങൾ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. നിലവിലെ കോടതി കെട്ടിടങ്ങളോട് ചേർന്ന് മലപ്പുറം റോഡിലാണ് 14 കോടി രൂപ ചെലവഴിച്ച് ഏഴുനില കെട്ടിടം ഒരുക്കിയത്. കെട്ടിടം പൂർണമായി സജ്ജമാക്കാൻ ഇനിയും മൂന്നുകോടി രൂപ വേണം. വിഡിയോ കോൺഫറൻസിങ് സംവിധാനത്തിനായി കാമറകൾ, നെറ്റ് വർക്കിങ് സംവിധാനം, സി.സി.ടി.വി എന്നിവയും സജ്ജമാക്കണം.
മൂന്നാം അതിവേഗ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തൊണ്ടിമുതലുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം, പാര്‍ക്കിങ് ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പോക്സോ കോടതി, എസ്.സി, എസ്.ടി കോടതി തുടങ്ങി അഞ്ചു കോടതികൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം സജ്ജമായാൽ ഈ കോടതികൾക്ക് പുതിയ കെട്ടിടത്തിലേക്ക് മാറാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.