17 കി​ലോ തൂ​ക്ക​മു​ള്ള ക​പ്പ​യു​മാ​യി ബീ​രാ​ൻ ഹാ​ജി

കൗതുകമായി 17 കിലോ തൂക്കമുള്ള കപ്പ

മ​ഞ്ചേ​രി: നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി 17 കി​ലോ തൂ​ക്ക​മു​ള്ള ക​പ്പ. മ​ഞ്ഞ​പ്പ​റ്റ പു​തി​യ​ങ്ങാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ക​ള​ത്തി​ങ്ങ​ൽ ബീ​രാ​ൻ ഹാ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​പ്പ വി​ള​വെ​ടു​ത്ത​ത്.

കൃ​ഷി തോ​ട്ട​ത്തി​ൽ കി​ണ​റി​നോ​ട് ചാ​രി​യു​ള്ള ക​പ്പ​യു​ടെ അ​പ്ര​തീ​ക്ഷി​ത വ​ള​ർ​ച്ച​യി​ൽ ഉ​ട​മ​ക്കും നാ​ട്ടു​കാ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ള​വെ​ടു​ത്ത​പ്പോ​ഴാ​ണ് 17 കി​ലോ തൂ​ക്ക​മു​ള്ള ക​പ്പ ല​ഭി​ച്ച​ത്.

പ​ല​ത​വ​ണ കൃ​ഷി ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു കി​ഴ​ങ്ങ് ത​ന്നെ ഇ​ത്ര​യ​ധി​കം തൂ​ക്കം വ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ബീ​രാ​ൻ ഹാ​ജി പ​റ​ഞ്ഞു.

Tags:    
News Summary - beeran haji got a tapioca weighs 17 kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.