അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് 13.30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

മഞ്ചേരി: അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് 13,30,700 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു വിധിച്ചു. പള്ളിപ്പുറം കൂട്ടിലങ്ങാടി നടുവത്ത്കുണ്ടില്‍ അബ്ദുവിന്‍റെ മകന്‍ മുസ്തഫക്കാണ് (46) പരിക്കേറ്റത്. 2017 മേയ് 30ന് രാവിലെ 6.30നായിരുന്നു അപകടം. പള്ളിപ്പുറത്തുനിന്ന് ആയിരനാഴിപ്പറയിലേക്ക് യാത്രക്കാരുമായി പോകവെ കോഴിക്കോട്ടുപറമ്പ് വെള്ളിലയില്‍ വെച്ച് എതിരെ വന്ന ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുസ്തഫക്ക് 47 ശതമാനം ശാരീരിക വൈകല്യം സംഭവിച്ചിരുന്നു.

ഒമ്പത് ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള നഷ്ടപരിഹാരത്തുക ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

Tags:    
News Summary - 13.30 lakh compensation for auto driver injured in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.