പി.ജി. ഉപേന്ദ്രൻ, പി.ജി. ഉദയബാനു, പി.ജി. ഉഷ
Posted On
date_range Updated On
date_range ഒരു കുടുംബത്തിൽനിന്ന് ജനവിധി തേടുന്നത് മൂന്നുപേർ
മഞ്ചേരി: ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ മഞ്ചേരിയിൽ ജനവിധി തേടുന്നു. മേലാക്കം കിഴക്കേപുത്തൻപുര വീട്ടിൽ നിന്നും പി.ജി. ഉപേന്ദ്രൻ, പി.ജി. ഉദയബാനു, പി.ജി. ഉഷ എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കുന്നത്. രണ്ട് പേർക്കിത് കന്നിയങ്കമാണ്. പി.ജി. ഉപേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മേലാക്കം വാർഡിൽ നിന്നും വിജയിച്ച് കൗൺസിലറായിരുന്നു.
ബി.ജെ.പിയുടെ ഏക കൗൺസിലറും ഇദ്ദേഹമായിരുന്നു. ഇത്തവണ വനിത വാർഡായതോടെ മേലാക്കത്ത് സഹോദരി ഉഷയെ മത്സരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഉപേന്ദ്രൻ കരുവമ്പ്രം വാർഡിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. സഹോദരൻ ഉദയബാനു തടത്തിക്കുഴി വാർഡിൽ നിന്നും ജനവിധി തേടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.