Posted On
date_range Updated On
date_range മീറ്റർ ബോക്സിൽ പാമ്പ്; കെ.എസ്.ഇ.ബി ജീവനക്കാരന് കടിയേറ്റു
മഞ്ചേരി: മീറ്റർ റീഡിങ് എടുക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന് പാമ്പ് കടിയേറ്റു. മഞ്ചേരി നോർത്ത് സെക്ഷനിലെ ജീവനക്കാരൻ എളങ്കൂർ സ്വദേശി മാഞ്ചേരി കുരിക്കൾ മുഹമ്മദ് സഫീറിനാണ് (26) കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി ഡോക്ടേഴ്സ് കോളനിക്ക് സമീപത്തെ വീട്ടിലെ മീറ്റർ ബോക്സിലുണ്ടായിരുന്ന പാമ്പാണ് കടിച്ചത്.
സഹപ്രവർത്തകരെത്തി പാമ്പിനെ പിടികൂടുകയും സഫീറിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.