ജനൽ വഴി പാദസരം കവർന്ന കേസ്: പ്രതി അറസ്​റ്റിൽ

മഞ്ചേരി: ഉറങ്ങിക്കിടന്ന സ്ത്രീയുടെ കാലിൽനിന്ന് ജനൽ വഴി മൂന്നുപവ​െൻറ പാദസരം കവർന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

മഞ്ചേരി പുല്ലാര മേൽമുറി സ്വദേശി കപ്രക്കാടന്‍ യാസറാണ്​ (29) അറസ്​റ്റിലായത്. പുല്ലാര മേൽമുറിയിലെ തന്നെ വീട്ടിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവെ ജനൽ കുത്തിത്തുറന്നാണ് സ്ത്രീയുടെ കാലിൽനിന്ന് മൂന്നുപവ​െൻറ സ്വർണപാദസരം കവർന്നത്.

വിറ്റ സ്വര്‍ണം മഞ്ചേരിയിലെ ഒരുജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ വി.സി. കൃഷ്ണന്‍, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ പി. മുഹമ്മദ് സലീം, എന്‍.എം. അബ്​ദുല്ല ബാബു, കെ. സൽമാൻ, പി. ഹരിലാൽ, സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്​. 

News Summary - snaching case in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.