മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി വീണ്ടും രക്ഷപ്പെട്ടു. കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദാണ് (20) ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.
ആശുപത്രി കെട്ടിടത്തിലെ കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ചാണ് ഇയാൾ കടന്നത്. രാവിലെ ഏഴോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറ്, ഏഴ്, വാർഡുകളിലാണ് തടവുകാരെ പാർപ്പിക്കുന്നത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ മഞ്ചേരി സ്പെഷൽ സബ് ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.
ഇതിനിടെ ജയിൽ ജീവനക്കാർക്കും തടവുകാർക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുൾെപ്പടെയുള്ള 12 തടവുകാരെ പൊന്നാനി ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വീണ്ടും മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചത്. കഴിഞ്ഞ ജൂൺ എട്ടിന് റംഷാദും മറ്റൊരു പോക്സോ കേസിലെ പ്രതിയും ആശുപത്രിയിലെ നിരീക്ഷണ സെല്ലിൽനിന്ന് ശുചിമുറിയുടെ വെൻറിലേഷൻ വഴി രക്ഷപ്പെട്ടിരുന്നു. പരിശോധനഫലം കാത്തിരിക്കെയാണ് അന്ന് മുങ്ങിയത്.
രണ്ട് ദിവസത്തിനകം ഇരുവരെയും പിടികൂടിയിരുന്നു. മലപ്പുറം, കൊണ്ടോട്ടി, കുന്ദമംഗലം, മഞ്ചേരി, വടകര, കോാഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെ പ്രതിയാണ് റംഷാദ്. മെഡിക്കൽ കോളജ് ആർ.എം.ഒ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.