മമ്പാട്: മമ്പാട് ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ ഡിജിറ്റൽ ബാങ്കിങ് സേവനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പുള്ളിപ്പാടം ശാഖയുമായി കൈകോർത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ ബാങ്കിങ് സേവനത്തിന്റെ ഭാഗമായ പി.ഒ.എസ് മെഷീനും ക്യു.ആർ കോഡും സൗത്ത് ഇന്ത്യൻ ബാങ്ക് എ.ജി.എം എ.കെ. രഞ്ജിതിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീനിവാസൻ, പഞ്ചായത്ത് ഓഡിറ്റർ സൂപ്പർവൈസർ ഖാലിദ് എന്നിവർ ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു.
വിവിധ ആവശ്യങ്ങൾക്ക് അടക്കേണ്ട ഫീസുകൾ ഇനിമുതൽ പൊതുജനങ്ങൾക്ക് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ വഴി അടക്കാൻ സാധിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. അഹമ്മദ്, ക്ഷേമകാര്യ ചെയർപേഴ്സൻ സിനി ഷാജി, സെക്രട്ടറി പി. അവിസന്ന, അക്കൗണ്ടന്റ് പി. നാസിർ, ബാങ്ക് മാനേജർ പി. ആനന്ദ്, സി. വിനീത്, കെ.കെ. ലിജേഷ്, മറ്റു പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.