എം.ഡി.എം.എയുമായി പിടിയിലായ ഷെബിൻ, ഹനീഫ
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ, ടി.ബി. ഹനീഫ(38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു. എസ്.ഐ സി.എം. സാബു, സി.പി.ഓ അനിത്ത് കുമാർ, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.