കുറ്റിപ്പുറം ടൗണിലെ ബങ്കുകൾ പൊലീസ് സഹായത്തോടെ
ഒഴിപ്പിക്കുന്നു
കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു
കുറ്റിപ്പുറം: കാലാവധി കഴിഞ്ഞിട്ടും ഒഴിയാൻ വിസമ്മതിച്ച കുറ്റിപ്പുറം ടൗണിലെ ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു. മാർച്ച് 31ന് കാലാവധി തീർന്നിട്ടും ഒഴിയാൻ വിസമ്മതിച്ച നാല് എണ്ണമാണ് ഒഴിപ്പിച്ചത്. ആകെ 40ഓളം ബങ്കുകളാണ് ഉള്ളത്. എല്ലാം ലേലം ചെയ്തെങ്കിലും 20 പേർ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിച്ചു. 15ഓളം പേർ ഒഴിഞ്ഞു. ബാക്കി നാല് പേരാണ് ഒഴിയാൻ വിസമ്മതിച്ചത്.
നാല് തവണ പഞ്ചായത്ത് നോട്ടിസ് നൽകിയെങ്കിലും ഉടമകൾ തയാറായില്ല. തുടർന്നാണ് ബുധനാഴ്ച വൈകീട്ടോടെ പഞ്ചായത്ത് സെക്രട്ടറി നജീബിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി കടകൾ പൂട്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.