പ്രതീകാത്മക ചിത്രം
കുറ്റിപ്പുറം: രേഖകളില്ലാതെ സർവിസ് നടത്തിയ അന്യസംസ്ഥാന ചരക്ക് ലോറി തിരൂർ മോട്ടോർ വാഹന വകുപ്പ് പിടികൂടി 54000 രൂപ പിഴയിട്ടു. ബാംഗ്ലൂർ ഭാഗത്ത് നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് ഇരുമ്പുമായി വന്ന ലോറിയാണ് കഴിഞ്ഞ ദിവസം രാത്രി കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്.
ചങ്ങരംകുളത്ത് ലോഡ് ഇറക്കി തിരികെ പോകുന്നതിനിടെയാണ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരൂർ ജോയിന്റ് ആർ.ടി.ഒ സാജു. എ. ബക്കാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മറച്ചുവെച്ചാണ് ലോറി ഓടിയിരുന്നത്.
വാഹനത്തിന് 2022 നു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. കാലാവധിയുള്ള ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയും വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അധകൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.