മലപ്പുറം: കുടുംബശ്രീ മലപ്പുറം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്‍റെ ഒമ്പതാം വാര്‍ഷികാഘോഷവും ജെന്‍ഡര്‍ വികസന ബോധവത്കരണ പരിപാടിയും മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗണ്‍ ഹാളില്‍ ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനില്‍ കുടുംബശ്രീയുടെ സഹകരണം ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു. വാര്‍ഷികത്തോടനുബന്ധിച്ച് സ്‌നേഹിത നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം അദ്ദേഹം നിര്‍വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരി വിജയരാജ മല്ലിക 'ലിംഗനീതി സത്യവും മിഥ്യയും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ ക്വിസ്, ബോധവത്കരണ വിഡിയോ പ്രദര്‍ശനം, ഗാനാലാപനം, നൃത്തശില്‍പം, നാടകം, ചവിട്ടുകളി തുടങ്ങിയ പരിപാടികള്‍ നടന്നു. സ്‌നേഹിത സർവിസ് പ്രൊവൈഡര്‍ ടി.പി പ്രമീള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ വിജയലക്ഷ്മി ടീച്ചര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, ജില്ല പ്രോഗ്രാം മാനേജര്‍ റൂബി രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളില്‍നിന്നുള്ള ജെന്‍ഡര്‍ റിസോഴ്‌സ്പേഴ്‌സൻമാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് സാമൂഹിക വികസന ഉപസമിതി കണ്‍വീനര്‍മാര്‍, ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, ജെന്‍ഡര്‍ കോര്‍ ടീമംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍, സ്‌നേഹിത സ്റ്റാഫ് ഉള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.