Posted On
date_range Updated On
date_range പുഴയിലെ പ്രളയാവശിഷ്ടം നീക്കിത്തുടങ്ങി
കരുവാരകുണ്ട്: പുഴയിൽ അടിഞ്ഞ പ്രളയാവശിഷ്ടങ്ങൾ കാലവർഷത്തിന് മുന്നോടിയായി നീക്കിത്തുടങ്ങി. ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ ദുരന്തനിവാരണ സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒലിപ്പുഴയിൽ കൽക്കുണ്ട് മാമ്പറ്റ പാലത്തിനടുത്ത് അടിഞ്ഞ മാലിന്യങ്ങളാണ് ശനിയാഴ്ച നീക്കിയത്.
പ്രളയാവശിഷ്ടങ്ങൾ അടിയന്തരമായി നീക്കംചെയ്യാൻ സംസ്ഥാന സർക്കാറാണ് ഫണ്ട് അനുവദിച്ചത്. നീക്കുന്ന മാലിന്യങ്ങൾ താൽക്കാലികമായി നിക്ഷേപിക്കാൻ ഗ്രാമപഞ്ചായത്ത് സ്ഥലം കാണിച്ചു നൽകണം. മാമ്പറ്റക്ക് പുറമെ തുരുമ്പോട പാലം, കുണ്ടോട, ചിറക്കൽകുണ്ട്, പുന്നക്കാട് എന്നിവിടങ്ങളിലെ മാലിന്യവും നീക്കും. അങ്ങാടിച്ചിറയിലെ മാലിന്യവും നീക്കം ചെയ്യാനുണ്ടെങ്കിലും ഇത് നിക്ഷേപിക്കാനുള്ള സ്ഥലം ലഭിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.