കുഴിയിൽ വീണ പന്നിക്കുഞ്ഞുങ്ങൾ
Posted On
date_range Updated On
date_range നാട്ടിലിറങ്ങിയ പന്നിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കുഴിയിൽ വീണു
കരുവാരകുണ്ട് (മലപ്പുറം): ജനവാസ കേന്ദ്രത്തിലിറങ്ങിയ പന്നിക്കൂട്ടത്തിലെ കുട്ടികൾ കൂട്ടമായി കുഴിയിലകപ്പെട്ടു. സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലാണ് 20 കാട്ടുപന്നിക്കുഞ്ഞുങ്ങൾ വീണത്. കരുവാരകുണ്ട് വീട്ടിക്കുന്നിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊല്ലേപുലത്ത് ജയപ്രകാശിെൻറ പുരയിടത്തിൽ തിങ്കളാഴ്ച പുലർച്ചയാണ് സംഭവം.
ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. അർധരാത്രിയോടെ വീടുകൾക്ക് സമീപമെത്തുന്ന ഇവ കനത്തനാശം വിതക്കാറുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും പന്നിക്കൂട്ടത്തിെൻറ ശബ്ദം ഇവർ കേട്ടിരുന്നു. പുലർന്നപ്പോഴാണ് ഇവ കുഴിലകപ്പെട്ടതായി കണ്ടത്. വിവരം കിട്ടിയതിനെ തുടർന്ന് എത്തിയ വനപാലകർ ഇവയെ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.