മുത്തുവിനും ഉമ്മക്കും ഇരുമ്പുചോല എ.യു.പി സ്കൂളിലെ കളിക്കൂട്ടുകാരുടെ ആദരം

എ. ആർ നഗർ: ശാരീരിക പരിമിതിയിൽ ചക്ര കസേരയിൽ കറങ്ങി വീട് തന്നെ ലോകമാക്കിയ ഇരുമ്പുചോല തെങ്ങിലാൻ മുഹമ്മദ് സഹീലിനെയും (മുത്തു) മാതാവ് സിറാജുൽ മുനീറയെയും ഇരുമ്പുചോല എ.യു.പി സ്കൂളിലെ വിദ്യാർഥികൾ വീട്ടിലെത്തി ആദരിച്ചു. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികൾ മുത്തുവിന്റെ വീട്ടിൽ എത്തിയത്. വാങ്ങിയ സമ്മാനം വിദ്യാർഥികൾ മുത്തുവിന് കൈമാറി. എൻ.പി മുഹമ്മദ് റഹീസ്, പി.ടി മുഹമ്മദ് അദ്നാൻ എന്നിവർ മുത്തുവിനെ പൊന്നാട അണിയിച്ചു. ഇ.കെ റിയ, ലാസിമ പുള്ളിശ്ശേരി, ഫാത്തിമ ശിഫ്ന കൂളത്ത് എന്നിവർ മുത്തുവിന്റെ ഉമ്മ സിറാജുൽ മുനീറയെ പൊന്നാട അണിയിച്ചു.

കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുൽ ഹഖ്, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ലത്തീഫ്, എസ്.ആർ.ജി കൺവീനർ പി.ഇ നൗഷാദ് എന്നിവർ സംസാരിച്ചു. ആവയിൽ മുഹമ്മദ് അഫ്ഷാന്റെ നേതൃത്വത്തിൽ കലാപ്രകടനവും നടന്നു.

Tags:    
News Summary - Irumpuchola AUP school friends respect Muthu and mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.