വെ​ള്ളം ക​യ​റി​യ എ​ട​ശ്ശേ​രി​കു​ന്ന് റോ​ഡ്

മഴ ശക്തം: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ഊർങ്ങാട്ടിരി: തെരട്ടമ്മലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഒരാഴ്ചയായി ഊർങ്ങാട്ടിരിയിലും പരിസര പഞ്ചായത്തുകളിലും ശക്തമായ മഴയാണ്. ഇതിനുപുറമെ നിലമ്പൂർ മേഖലയിൽ കനത്ത മഴ പെയ്തതോടെ ചാലിയാറും കരകവിഞ്ഞു.

ഇതാണ് തെരട്ടമ്മൽ പ്രദേശത്തേക്ക് വെള്ളം കയറാൻ ഇടയാക്കിയത്. നിലവിൽ തെരട്ടമ്മലിലെ താഴെ മൈതാനവും ഇതിനു സമീപത്തെ കൃഷിയിടവും വെള്ളത്തിലാണ്. ചാലിയാറിലേക്കുള്ള ചെറുപുഴയിലൂടെയാണ് ഈ പ്രദേശത്ത് വെള്ളം എത്തുന്നത്. പ്രദേശത്ത് വ്യാപക കൃഷിനാശവും സംഭവിച്ചു. പ്രധാനമായും വാഴ, പച്ചക്കറി കൃഷിയാണ് നശിച്ചത്. വെള്ളിയാഴ്ച പുലർച്ചയും മഴ കനത്ത് ചാലിയാറിൽ ജലനിരപ്പ് ഉയർന്നാൽ തെരട്ടമ്മൽ മൈതാനത്തിലെ വെള്ളം റോഡിലേക്ക് എത്തും.

ഇതോടെ തെരട്ടമ്മൽനിന്ന് മൂർക്കനാട്, ഒതായി ഭാഗങ്ങളിലേക്ക് പോകുന്ന പാത വെള്ളത്തിലാകും. എല്ലാവർഷവും കാലവർഷം ശക്തമായാൽ ഈ പ്രദേശം വെള്ളത്തിലാവാറുണ്ട്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോരമേഖലയായ ഓടക്കയം, ചുണ്ടത്തുംപൊയിൽ, കക്കാടംപൊയിൽ, വെണ്ടയ്ക്കയിൽ പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.

എന്നാൽ, ഉരുൾപൊട്ടൽ മേഖലയായ ഈ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഓടക്കയം, കക്കാടംപൊയിൽ മേഖലയിലെ ആദിവാസി കുടുംബങ്ങൾ വലിയ ഭീതിയോടുകൂടിയാണ് കോളനികളിൽ അന്തിയുറങ്ങുന്നത്.ഇവരെ മഴ കനക്കുന്ന ഈ സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചാലിയാറിന് അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇവിടെയും വാഴ, പച്ചക്കറിക്കൾ ഉൾപ്പെടെയുള്ള കൃഷിയാണ് പ്രധാനമായും നശിച്ചത്. രാത്രിയിലും ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

ചാ​ലി​യാ​റി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നു

വാ​ഴ​ക്കാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ചാ​ലി​യാ​റി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നു. വാ​ഴ​ക്കാ​ട് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ചാ​ലി​യാ​റി​ൽ​നി​ന്ന്​ എ​ട​ക്ക​ട​വ് വ​ഴി വാ​ഴ​ക്കാ​ട്ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ക്ക് ശ​ക്ത​മാ​യ രീ​തി​യി​ൽ വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വാ​ഴ​ക്കാ​ട് എ​ട​ശ്ശേ​രി​കു​ന്ന്, മ​തി​യം​ക​ല്ലി​ങ്ങ​ൽ റോ​ഡ് എ​ന്നി​വ വെ​ള്ള​ത്തി​ലാ​ണ്. എ​ട​ശ്ശേ​രി​കു​ന്ന് റോ​ഡ് 10 ദി​വ​സ​മാ​യി വെ​ള്ള​ത്തി​ലാ​ണ്. റോ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന മു​റ​വി​ളി​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. 40 വ​ർ​ഷ​ത്തി​ലെ​റെ പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണി​ത്. തൊ​ട്ട​ടു​ത്ത റോ​ഡു​ക​ൾ ഉ​യ​ർ​ത്തി വീ​തി കൂ​ട്ടി​യെ​ങ്കി​ലും ഈ ​റോ​ഡി​ന് മാ​ത്ര​മാ​ണ് അ​വ​ഗ​ണ​ന​യു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

എ​ട​ശ്ശേ​രി​ക്കു​ന്ന്, കാ​മ്പ്ര​ത്തി​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ലെ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​​ശ്രയ​മാ​ണ് ഈ ​റോ​ഡ്. മ​ഴ​ക്കാ​ല​മാ​വു​ന്ന​തോ​ടെ ഭീ​തി​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തു​ന്ന​ത്. മ​റ്റു റോ​ഡു​ക​ൾ വ​ഴി സ്കൂ​ളി​ലെ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ര​ട്ടി​ദൂ​രം യാ​ത്ര ചെ​യ്യ​ണം. ഇ​ത് പ​ല​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്യ​യ​നം​ത​ന്നെ മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്നു.

Tags:    
News Summary - Heavy rain: Low lying areas under flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.