ആശ്വാസ തീരം തേടി... കനത്ത മഴയിൽ ഒറ്റപ്പെട്ട പൊന്നാനി-മാറഞ്ചേരി വില്ലേജിലെ തുറുവാണം ദ്വീപിലേക്ക്
ബദൽ യാത്രാമാർഗം ഒരുക്കിയപ്പോൾ
മലപ്പുറം: മഴക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ അതിവേഗം സ്വീകരിച്ചതായും ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി. അബ്ദുറഹിമാന് അറിയിച്ചു. ജനങ്ങള്‍ അതി ജാഗ്രത പുലര്‍ത്തണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലതലത്തിലും താലൂക്ക് തലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മഴക്കെടുതികള്‍ നേരിടാന്‍ പൊതു സമൂഹത്തിെൻറ ഇടപെടലും ആവശ്യമാണ്. അതത് സമയങ്ങളില്‍ നല്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. സമൂഹ മാധ്യമം വഴി അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതിനിെട മഴക്ക് കുറവുണ്ടായത് ആശ്വാസമായി.
മണ്ണിടിച്ചിൽ സാധ്യത: കോട്ടക്കുന്നിൽ 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മലപ്പുറം: മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് കോട്ടക്കുന്ന് പാര്ക്കിന് താഴെ വസിക്കുന്ന 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് മാറ്റിയത്. കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പ് അധികൃതരെത്തിയാണ് പ്രദേശത്തുള്ളവരെ വൈകീട്ടോടെ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്. കഴിഞ്ഞ െചാവ്വാഴ്ച 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. നിലവില്‍ കോട്ടക്കുന്നിന് ചരിവിലായി രണ്ട് പ്രധാന വിള്ളലുകളുണ്ട്. ഡി.ടി.പി.സി പാര്‍ക്കില്‍ 2019 ആഗസ്റ്റ് ഒമ്പതിന് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞിരുന്നു. സംഭവത്തില്‍ ഇതിന് താഴെ ഭാഗത്തായി വാടകക്ക് താമസിച്ചിരുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.
പാമ്പാട് ഫ്ലാറ്റിൽ ഗർത്തം: ആശങ്കയോടെ താമസക്കാർ
മലപ്പുറം: നഗരസഭയുടെ പാമ്പാട് ഫ്ലാറ്റിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് നാലു വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. ഫ്ലാറ്റുകളുടെ ഒന്നാം വരിയിലെ വീടുകളുടെ സമീപത്താണ് 50 മീറ്റർ വ്യത്യാസത്തിൽ രണ്ട് ഗർത്തങ്ങൾ രൂപപ്പെട്ടത്. മഴ പെയ്താൽ ഗർത്തം വഴി വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുകുകയാണ്. ഈ വെള്ളം വീടുകളുടെ തറ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും താമസക്കാർ പറയുന്നു. ഇൻറഗ്രേറ്റഡ് ഹൗസിങ് ആൻഡ് സ്ലം ഡെവലപ്മെൻറ് പ്രോഗ്രാം പ്രകാരം 120ഓളം വീടുകളാണ് എട്ടുവർഷം മുമ്പ് കൈനോട് സ്ഥാപിച്ചിരുന്നത്.
മലപ്പുറം നഗരസഭയുടെ പാമ്പാട് ഫ്ലാറ്റിൽ രൂപപ്പെട്ട ഗർത്തം
കൈനോട് ചെങ്കുത്തായ സ്ഥലത്ത് 14 വരികളിലായാണ് ഫ്ലാറ്റുകൾ. ഫ്ലാറ്റിലേക്ക് മേൽമുറി ഭാഗത്തുനിന്ന് വരുന്ന കുടിവെള്ള പൈപ്പ് ഭൂമിക്കടിയിൽ പൊട്ടിയതും ഗർത്തം രൂപപ്പെടാൻ കാരണമായി പറയുന്നു. കൗൺസിലർ വി.കെ. റിറ്റുവിെൻറ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർക്ക് നിവേദനം നൽകി. തിങ്കളാഴ്ച ജിയോളജി വകുപ്പിനെ വിവരം അറിയിക്കുമെന്നും കൗൺസിലർ പറഞ്ഞു. 120ഓളം ഫ്ലാറ്റുകൾ ഇവിടെയുണ്ടെങ്കിലും 100ഓളം ഫ്ലാറ്റുകളിലാണ് ആളുകൾ താമസിക്കുന്നത്. 400ഓളം പേർ ആകെ ഇവിടെ താമസിക്കുന്നുണ്ട്. വെള്ളം ഗർത്തം വഴി ഇറങ്ങുന്നതും മഴ പെയ്താൽ പലയിടത്തും ഉറവ് പൊട്ടുന്നതും താമസക്കാരെ ആശങ്കയിലാക്കുന്നു.
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു; ആലിപറമ്പിൽ 11 കുടുംബങ്ങളെ മാറ്റി
ആലിപ്പറമ്പ്: വാഴേങ്കട കണ്ണത്ത് കോളനിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് 11 വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രത്തിെൻറ ഊട്ടുപുര ക്യാമ്പിേലക്കാണ് കുടുംബങ്ങളെ മാറ്റിയത്. ഞായറാഴ്ച പുലർച്ചയാണ് മതിൽ വീണ് വീടിെൻറ സൺഷേഡ് തകർന്നത്. വാഴേങ്കട കണ്ണത്ത് ചിന്നയുടെ (63) വീടാണ് തകർന്നത്. മണ്ണ് ഇടിഞ്ഞതിനാൽ അപകടാവസ്ഥ ഒഴിവാക്കാനാണ് സമീപത്തുള്ള വീടുകളിലെ ആളുകളെ മാറ്റിയത്. തഹസിൽദാർ കെ. ദേവകിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസർ, പഞ്ചയാത്ത് പ്രസിഡൻറ് നൗഷാദലി, സെക്രട്ടറി, വാർഡ് അംഗം എന്നിവർ സ്ഥലം സന്ദർശിച്ചു. ക്യാമ്പിൽ ഉള്ളവർക്ക് പഞ്ചയാത്ത് ഭക്ഷണവും ആവശ്യവസ്തുക്കളും നൽകിയിട്ടുണ്ട്.
തെങ്ങ് വീണ് വീട് തകർന്നു
മലപ്പുറം: മേൽമുറി അണ്ടിക്കാട് വീടിന് മുകളിലേക്ക് തെങ്ങ് വീണു. ഓടിട്ട വീടിെൻറ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു. നഗരസഭ 39ാം വാർഡ് ചുക്കുംപടി കളത്തിങ്ങൽതൊടി കരീമിെൻറ വീടാണ് തകർന്നത്. വീട്ടിലെ ടേബ്ൾ, ഫർണിച്ചർ എന്നിവ തകർന്നു. രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് തെങ്ങിെൻറ അടിഭാഗം മുറിയുകയായിരുന്നു. സംഭവ സ്ഥലത്ത് മലപ്പുറം ട്രോമ കെയർ, പൊലീസുകാർ, നാട്ടുകാർ, കൗൺസിലർ എന്നിവരുടെ സഹായത്തോടെ തെങ്ങ് വെട്ടിമാറ്റി. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.