കാട്ടിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടെന്ന്; പരിശോധന, ബെഡ് ഷീറ്റും ടവ്വലും കിട്ടി

തേഞ്ഞിപ്പലം: കാക്കഞ്ചേരി ദേശീയപാതയോരത്തെ കൊക്കയിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതായി സംശയം. ഇതേതുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഇതുവഴി പോവുകയായിരുന്ന വാഹന യാത്രക്കാരാണ് കുട്ടിയുടെ കരച്ചിൽ കേട്ടതായി സംശയം പ്രകടിപ്പിച്ചത്. ഇവർ സമീപത്തുള്ള കടയിൽ അറിയിച്ചു. കടയിലുള്ളവർ തിരച്ചിൽ നടത്തുന്നതറിഞ്ഞ് തേഞ്ഞിപ്പലം പൊലീസും പിന്നീട് ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി.

താൽക്കാലിക ലൈറ്റുകൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് വെളിച്ചമില്ലാത്തതും കാടുമൂടിയ സ്ഥലവുമായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. ജനവാസമില്ലാത്ത സ്ഥലമായതിനാലാണ് കുട്ടിയുടെ കരച്ചിൽ കേട്ടത് സംശയത്തിനിടയാക്കിയത്. ജനം തടിച്ചുകൂടിയതും വാഹനങ്ങൾ നിർത്തി സ്ഥലത്ത് കാണികളായി നിന്നതിനാലും ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.11.30ഓടെയാണ് തിരച്ചിൽ നിർത്തിയത്. തിരച്ചിലിനൊടുവിൽ ബെഡ് ഷീറ്റും ടർക്കി ടവ്വലും കിട്ടി.

Tags:    
News Summary - Heard the cry of a child from the woods; Checked, got bed sheet and towel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.