EXTRA PAGE സ്​കൂൾ ഗ്രിൽ സാമൂഹികവിരുദ്ധർ തകർത്തു

കൊല്ല​ങ്കോട്​: മുതലമട സർക്കാർ ഹൈസ്കൂളിലെ യു.പി കെട്ടിടത്തി​ൻെറ പ്രധാനകവാടം സാമൂഹികവിരുദ്ധർ തകർത്തു. കഞ്ഞിപ്പുരക്ക്​ സമീപത്തുള്ള പ്രധാന കെട്ടിടത്തി​ൻെറ മുകൾ നിലയിലേക്കുള്ള ഗ്രിൽ കമ്പിപ്പാര ഉപയോഗിച്ചാണ്​ തകർത്തത്. രണ്ട് മാസം മുമ്പ് വാതിൽ, ജനാലകൾ എന്നിവ നശിപ്പിച്ചിരുന്നു. വിദ്യാലയം തുറക്കാറായ സാഹചര്യത്തിൽ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ എന്നിവ നശിപ്പിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക്​ മുമ്പ് സ്കൂൾ സി.സി.ടി.വി കാമറകൾ നശിപ്പിച്ച സാമൂഹിക വിരുദ്ധരിൽനിന്ന്​ പൊലീസ് കാമറക്കുള്ള തുക ഈടാക്കി പുതിയവ സ്ഥാപിച്ചെങ്കിലും അതും നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. സാമ്പത്തിക പ്രയാസമാണ് കാവൽക്കാരനെ നിയമിക്കുന്നതിലെ പ്രതിസന്ധിയെന്ന് പി.ടി.എ പ്രസിഡൻറ് സ്വാമിനാഥൻ പറഞ്ഞു. വിദ്യാലയം തുറക്കുന്നതോടെ രാത്രിയിലും ഒഴിവുദിവസങ്ങളിലും കാവൽക്കാരനെ നിയമിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ. സ്കൂളിനകത്ത് അനധികൃതമായി കടന്ന് പൊതുമുതൽ നശിപ്പിക്കുന്നവരെ പിടികൂടാൻ പൊലീസ് രാത്രികാല പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം മുതലമട സർക്കാർ ഹൈസ്കൂളിലെ ഗേറ്റ് സാമൂഹികവിരുദ്ധർ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.