കു​ന്ന​ക്കാ​വി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ന​ട​ൻ  ജ​യ​സൂ​ര്യ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ന്നു

ജയസൂര്യ കുന്നക്കാവിൽ; കുടുംബശ്രീ ജനകീയ ഹോട്ടൽ സന്ദർശിച്ചു

ഏ​ലം​കു​ളം: സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് ഏ​ലം​കു​ള​ത്തെ​ത്തി​യ സി​നി​മാ ന​ട​ൻ ജ​യ​സൂ​ര്യ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​സു​ഹൃ​ത്തും ലു​ലു ഗ്രൂ​പ്പ് മാ​നേ​ജ​റു​മാ​യ കു​ന്ന​ക്കാ​വ് സ്വ​ദേ​ശി ചേ​രി​യി​ൽ സു​ധീ​ഷി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ക​യ​റി 20 രൂ​പ​ക്ക് ഊ​ണ് വി​ള​മ്പു​ന്ന 'മാ​ജി​ക്' ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. സു​ഹൃ​ത്ത് സു​ധീ​ഷ് പു​തു​താ​യി പ​ണി ക​ഴി​ച്ച വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

സ്വ​കാ​ര്യ സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു. അ​വി​ടെ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് സു​ഹൃ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

Tags:    
News Summary - Jayasurya in Kunnakkavil; Visited Kudumbasree Janakiya Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.