ചത്ത കാട്ടുെവരുകും കുഞ്ഞുങ്ങളും
എടപ്പാൾ (മലപ്പുറം): ചത്തുകിടക്കുന്ന മാതാവിെൻറ മാറിടത്തിൽനിന്ന് അമ്മിഞ്ഞ നുകരുന്ന മെരുകിൻ കുഞ്ഞുങ്ങൾ മനസ്സുരുകുന്ന നൊമ്പരക്കാഴ്ചയായി. നടുവട്ടം - നെല്ലിശ്ശേരി റോഡിൽ വാഹനമിടിച്ചു ചത്ത കാട്ടുവെരുകിെൻറ നാല് കുഞ്ഞുങ്ങളാണ് കാഴ്ചക്കാരിൽ നോവു പടർത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുങ്ങളുമായി ഇരതേടാനിറങ്ങിയ വെരുകാണ് അപകടത്തിൽ പെട്ടത്. ചെമ്പേലവളപ്പിൽ റഫീഖിെൻറ വീട്ടുമുറ്റത്താണ് തലക്ക് ക്ഷതമേറ്റ് പ്രാണനറ്റു കിടക്കുന്നത് കണ്ടത്. റോഡുവശത്തെ വെള്ളമൊഴുകിപ്പോകുന്ന കാനയിൽ നിന്ന് പക്ഷികളുടേത് പോലുള്ള കൂട്ടക്കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ മഴയിൽ നനഞ്ഞ് അവശരായിക്കിടക്കുന്ന മെരുകിൻ കുഞ്ഞുങ്ങളേയും കണ്ടു.
ഉടനെ മൃഗസംരക്ഷകനായ ശ്രിജേഷ് പന്താവൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിെൻറ നിർദേശപ്രകാരം അമ്മ മെരുകിനെ കുഞ്ഞുങ്ങൾ പതിഞ്ഞിരിക്കുന്ന കാനയുടെ സ്ലാബിന് സമീപത്തേയ്ക്ക് മാറ്റുകയുമായിരുന്നു. ഇതോടെ, മാതൃത്വം മണത്തറിഞ്ഞ കുഞ്ഞുങ്ങൾ അമ്മക്ക് അടുത്തേക്ക് ഓടിയെത്തി. ജീവൻ നഷ്ടപ്പെട്ടതറിയാതെയുള്ള അവയുടെ തൊട്ടുരുമ്മലും സ്നേഹപ്രകടനവും അമ്മിഞ്ഞ നുകരാനുള്ള വിശപ്പോടെയുള്ള ആർത്തിയും ഹൃദയഭേതകമായ രംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.