വിണ്ടുകീറി കർഷക പ്രതീക്ഷകൾ

ചങ്ങരംകുളം: കോൾ മേഖലയിൽ നൂറടി തോടിന് സമാനമായി കെട്ടിയ പുറങ്കോൾ കോൾപടവിൽ ബണ്ടിന് തകർച്ച. 15 മീറ്റർ ദൂരത്തിൽ ബണ്ട് വിണ്ടുകീറി സമീപത്തെ നൂറടിത്തോടിലേക്ക് താഴ്ന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം നവീകരണം നടന്നിരുന്ന ഉപ്പുങ്ങൽ കോൾപടവിൽ ബണ്ട് തകർന്നിരുന്നു. പൂതച്ചേറിൽ ബണ്ട് ഉറക്കാത്തതും പൂതച്ചേറ് നീങ്ങുന്നതും ബണ്ട് തകർച്ചക്കും വിണ്ടുകീറുന്നതിനും കാരണമാകുന്നു.

ബണ്ടുകൾക്ക് ഏറെ ഭീഷണിയാകുന്ന പൂതച്ചേറുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇത്തരം ഭാഗങ്ങളിൽ ബണ്ട് തകരുന്ന പക്ഷം കർഷകർ ദുരിതത്തിലാകും. പൂതച്ചേറുള്ള ഇത്തരം ഭാഗങ്ങൾ കണ്ടെത്തി സത്വര നടപടി സ്വീകരിച്ചാൽ ബണ്ട് തകർച്ചക്ക് പരിഹാരമാകും.

കഴിഞ്ഞ വർഷങ്ങളിൽ താൽക്കാലിക ബണ്ട് നിർമാണ സമയങ്ങളിൽ പൂതച്ചേറുള്ള ഭാഗങ്ങളിൽ പ്രത്യേകം തെങ്ങിൻ മെതികൾ അടിച്ചിറക്കിയും പൂതച്ചേറ് നീക്കം ചെയ്തുമാണ് ബണ്ട് നിർമിച്ചിരുന്നത്. ഈ പ്രദേശങ്ങളിൽ പ്രത്യേകം പരിഗണ നൽകി സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.  

Tags:    
News Summary - Shattered farmer expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.