സോപാനം കലാകാരന്മാർ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമായി ചർച്ച നടത്തുന്നു
എടപ്പാൾ: കേരളീയ വാദ്യപാരമ്പര്യത്തെ കുറിച്ച് ചരിത്ര പുസ്തകം തയാറാകുന്നു. കേരളീയ വാദ്യകലയുടെ നാല് നൂറ്റാണ്ട് എന്ന ചരിത്രപുസ്തകത്തിെൻറ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഷഡ്കാല ഗോവിന്ദമാരാർ അടക്കമുള്ളവരുടെ കാലഘട്ടം മുതല്‍ ഇന്നത്തെ ഇളം തലമുറയെ വരെ ഉള്‍പ്പെടുത്തി കേരളീയ വാദ്യകലകളുടെ ചരിത്രത്തെ അനാവരണം ചെയ്യുകയെന്ന ദൗത്യമാണ് പുസ്തകത്തിലൂടെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ലക്ഷ്യമിടുന്നത്.
കേരളീയ വാദ്യകലകളായ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, കുറുംകുഴല്‍, സോപാന സംഗീതം എന്നിവയെക്കുറിച്ചറിയാനും ഗവേഷണം നടത്താനുമുതകുന്ന അതിബൃഹത്തായ ഗ്രന്ഥമാണ് അണിയറയിലൊരുങ്ങുന്നത്.
കലാസപര്യകള്ക്കു വേണ്ടി ജീവന് നല്കിയ മഹാരഥന്മാരുടെ ജീവിത ചരിത്രത്തോടൊപ്പം വാദ്യകലകളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാവും ഈ ഗ്രന്ഥം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കരിയന്നൂര്‍ നാരായണന് നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്, പ്രകാശ് മഞ്ഞപ്ര, സന്തോഷ് ആലങ്കോട് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. കേരളത്തിലെ എല്ലാ വാദ്യ കലാകാരന്മാരുടെയും മൺമറഞ്ഞ ഗുരുനാഥന്മാരുടെയും വിവരങ്ങളാണ് സംഘാടകര്‍ ശേഖരിച്ച് വരുന്നത്. ഇതുവരെ 9000 കലാകാരന്മാരുടെ വിവരശേഖരണം നടത്തിക്കഴിഞ്ഞു.
10 വർഷത്തെ വാദ്യ പരിചയമുള്ള കലാകാരന്മാരെയാണ് ഗ്രന്ഥത്തിൽ ഉൾപ്പെടുത്തുന്നത്. ഓരോരുത്തരുടേയും ഫോട്ടോ സഹിതമുള്ള വിശദവിവരങ്ങളാണ് രേഖപ്പെടുത്തുക. കേരളത്തിെൻറ വാദ്യചരിത്രത്തെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ചരിത്രവിദ്യാർഥികൾക്ക് ഉപകരിക്കുന്ന രീതിയിലാണ് ഇത് തയാറാക്കുന്നത്. വാദ്യകലകളെ കുറിച്ച് ഏതെങ്കിലും തലത്തിലുള്ള അറിവുകള്‍ ഉണ്ടെങ്കില്‍ കൈമാറണമെന്ന് നേതൃത്വം നല്കുന്ന സന്തോഷ് ആലങ്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.